പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കും

single-img
8 November 2022

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കും. നിലവിൽ കൊച്ചി കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുമായി ബന്ധപ്പെട്ടതാണ് ഈ കേസും എൻ ഐ എ ഏറ്റെടുക്കുന്നത്‌. കൊഞ്ചി കേന്ദ്രീകരിച്ചു നടന്ന കേസിന്റെ ഭാഗമായി എൻ ഐ എ സംഘത്തിന് ശ്രീനിവാസൻ കൊലക്കേസിലെ സംബന്ധിച്ച് നിർണായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ഈ കേസുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ എന്നിവരെ പ്രതി ചേർക്കും എന്നും വിവരമുണ്ട്. നടന്നത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് എന്നാണ് എൻ ഐ എ സംഘം പറയുന്നത്.

അതെ സമയം ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. ശവപ്പെട്ടി തയ്യാറാക്കി വെക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോൾ വന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ എം അനിൽ കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു പാലക്കാട്-ടൗൺ സൗത്ത് പിഎസിക്കു പരാതി നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.