സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല; ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി
കെ റെയില്‍/ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പിണറായി വിജയന്‍ ഈ വിവരം അറിയിച്ചത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അതിരടയാളക്കല്ലുകളിട്ട ഭൂമിയില്‍ നിലവിൽ ക്രയവിക്രയത്തിന് തടസമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയില്‍ വിശദീകരിച്ചു. എന്നാൽ, സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം മറിച്ചാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്‌നങ്ങള്‍ ഉയർത്തിക്കാട്ടി. എന്ത് അനുമതി കിട്ടിയാലും സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും പ്രതിപക്ഷം മറുപടി നല്‍കി.