പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ

single-img
16 January 2023

ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതുപ്രകാരം പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.

ലോകവ്യാപകമായി വീണ്ടും കൊവിഡ്‌ വൈറസ് വ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും. കൊവിഡ്‌ വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്‌. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങൾക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം എന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു .