കാനിൽ തിളങ്ങിയ താരങ്ങളെ ആദരിച്ച് സംസ്ഥാന സർക്കാർ

single-img
13 June 2024

കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയ്ക്ക് അഭിമാനമായ സന്തോഷ് ശിവൻ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ കേരളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സർക്കാർ ആദരിച്ചു. എന്നാൽ ആഘോഷമായി നടത്താനിരുന്ന ഉദ്ഘാടന പരിപാടി കുവൈറ്റ് ദുരന്തത്തെ തുടർന്ന് സർക്കാർ ഒഴിവാക്കിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് താരങ്ങൾക്കൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.