മദ്യ വരുമാനത്തിൽ ഇടിവ്; ഡ്രൈ ഡേ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാർ നീക്കം
21 May 2024
മദ്യ വരുമാനത്തിൽ ഇടിവ് വന്നതിനാൽ കേരളത്തിൽ ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം നടക്കുന്നതായി റിപ്പോർട്ട് . വരുമാനത്തിലെ ഇടിവിനു പുറമെ ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് തീരുമാനത്തിന് പിന്നില്‍.
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും. ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം മദ്യ വരുമാനം കുറഞ്ഞുവെന്ന് പറയുമ്പോഴും ക്രിസ്മസ് – പുതുവത്സര സമയത്ത് വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്.