കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന കെ സുരേന്ദ്രന്‍

20 October 2024

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേതാക്കളുടെ ആട്ടും തുപ്പുമേറ്റ് മുരളീധരന്‍ എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
തനിക്ക് കെ മുരളീധരനോട് സഹതാപമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.