കെൽട്രോണിൽ അത്യാധുനിക എഐ അധിഷ്ഠിത ന്യൂ മീഡിയ കോഴ്സ്

single-img
19 September 2024

ഓണ്‍ലൈന്‍ മാര്‍ക്കിറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനായി പല കോഴ്സുകള്‍ നിലവില്‍ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്ന്റെ Knowledge Services Group നവമാധ്യമ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്ന തൊഴില്‍ അധിഷ്ഠിത കോഴ്സാണ് Professional Diploma in Generative AI (GenAI)-Enhanced New Media and Web Solutions (GAINEWS). ഇത് പൂര്‍ണമായും വ്യത്യസ്തമായ ഒരു നൂതന കോഴ്സാണ്.

ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേര്‍ക്ക് അഡ്മിഷന്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ 8590368988, 9995668444 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്‍, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കാണ് ഈ പ്രൊഫഷണല്‍ ഡിപ്ലോമയില്‍ പ്രവേശനം ലഭിക്കുക. പ്രായോഗിക പരിശീലനത്തിന് (Practical Training) കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ കോഴ്സിലൂടെ ന്യൂ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും തുറന്നു കൊടുക്കുന്നു.

Generative AI (Artificial Intelligence)

New Media സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ വിവിധ മേഖലകളില്‍ പ്രായോഗിക ജ്ഞാനവും വൈദഗ്ധ്യവും പ്രാപിക്കാം. Artificial Intelligence ആധാരമാക്കിയുള്ള Inbound Marketing, AI Driven Content Creation, Reputation Management, Search and Display Advertising, Blogging, Online Public Relations, Community Management, Technical Web Journalism, Web Auditing, Digital Analytics തുടങ്ങിയ ആധുനിക ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് കോഴ്സ്ന്‍റെ പ്രധാന സവിശേഷത. മാര്‍ക്കറ്റിംഗിലെ ഏറ്റവും നൂതന ഘടകങ്ങള്‍ ആയ Performance Marketing, Influencer Marketing, Behavioral Advertising, Video Marketing, Digital Marketing എന്നിവ വിദ്യാർത്ഥികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകളും ലഭ്യമാക്കുന്നു.

കോഴ്സ്ന്‍റെ പ്രധാന സവിശേഷതകൾ:

• AI-Powered Learning: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗിലെ ഏറ്റവും പുതിയ തന്ത്രങ്ങൾ പഠിക്കുക.
• Practical Training: വ്യവസായത്തെ അനുകരിച്ചുള്ള പ്രായോഗിക പരിശീലനം.
• മികച്ച തൊഴിൽ സാധ്യതകൾ: ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, SEO/SMO/GEO Specialist, AI Marketing Analyst, Online PR Manager, Web Auditor, Community Growth Manager, Reputation Management Specialist, Technical Web Journalist, Growth Hacker സ്പെഷലിസ്റ്റ് തുടങ്ങിയ മികച്ച തൊഴിൽ അവസരങ്ങൾ.
• വിപുലമായ പാഠ്യപദ്ധതി: വെബ് കണ്ടന്റ് സൃഷ്ടി, AI-അധിഷ്ഠിത വെബ് ഒപ്റ്റിമൈസേഷൻ (Generative Engine Optimisation), ഡിജിറ്റൽ ആക്സസിബിലിറ്റി (ARIA) തുടങ്ങിയ വിഷയങ്ങൾ.

വിശദമായ കോഴ്സ് മൊഡ്യൂളുകൾ

• Web Content Creation, Digital Accessibility and Web Usability Engineering (WAWUE):
വെബ് പേജുകളുടെ ഡിസൈൻ, നിർമ്മാണം എന്നിവയിൽ അനുവർത്തിക്കേണ്ട W3C സ്റ്റാൻഡേർഡ്‌സിന്റെ പ്രാധാന്യവും HTML, ARIA, XML എന്നിവയുടെ ഉപയോഗവും പഠിക്കാം.

• AI-Driven Advanced Web Optimization and Content Strategy (AAWOCS):
പരമ്പരാഗത രീതിയിലുള്ള സെർച്ച്‌ എന്ജിൻ optimization (SEO), സോഷ്യൽ മീഡിയ optimization (SMO) എന്നിവയ്ക്കുപരി നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് Generic Engine Optimization (GEO), Natural Language Processing (NLP) എന്നിവയിലൂടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വാര്‍ത്തകളുടെ കൃത്യമായ പ്രചരണം, ഓണ്‍ലൈന്‍ പബ്ലിക്‌റിലേഷന്‍സ് എന്നീ മേഖലകളില്‍ പ്രത്യേക മികവ് നേടാം.

• Advanced AI-Enhanced Blog Architecture, Design, and Monetization (AIDAM):
എഐ (AI) സാങ്കേതികത ഉപയോഗപ്പെടുത്തി ബ്ലോഗുകളുടെ നിർമ്മാണം, content കളുടെ രൂപകൽപ്പന, വരുമാന മാര്‍ഗ്ഗങ്ങള്‍, വിവിധ സോഷ്യൽ മീഡിയ ചാനലുകളുടെയും അവിടെ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്തകളുടെയും ക്രോഡീകരണരീതി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ മോഡ്യൂളിലൂടെ ലഭിക്കും.

• AI-Driven Psychometrics and Community Strategy Masterclass (AIPCS):
ക്രീയാത്മകമായ ഓൺലൈൻ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്ന രീതി, അതിന്‍റെ വളര്‍ച്ചക്ക് മുതല്‍ കൂട്ടുന്ന രീതികള്‍, അവയെ ഏങ്ങനെ വളർത്താം, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, കമ്മ്യൂണി ഉള്ളടക്ക നിര്‍മ്മാണ പ്രക്രിയയില്‍ യുക്തി(Logic), സൈക്കോമെട്രിക് സമീപനം എന്നിവ നിർമ്മിത ബുദ്ധിയുടെ(AI) സഹായത്തോടെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്ന അറിവ് നൽകുന്നു. കമ്മ്യൂണിറ്റികള്‍വഴിയുള്ള വരുമാന സാധ്യതകള്‍ ( monetization process) ഉപയോഗപ്പെടുത്തേണ്ട രീതികളും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്. Meta യുടെ ഭാഗമായ ഫേസ്ബുക്ക്‌, Instagram നിഷ്കർഷിക്കുന്ന സാങ്കേതിക രീതിയാണ് ഇവിടെ അനുവർത്തിക്കുന്നത്.

• Web Journalism A Revolution in Storytelling (WJRS):

വെബ്‌ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വാര്‍ത്തകളുടെ നിര്‍മ്മാണം, വാര്‍ത്തകള്‍ കൂടിച്ചേര്‍ക്കേണ്ട രീതി, വാര്‍ത്തകളില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചുരപ്രചാരം ലഭിച്ച വാര്‍ത്തകള്‍ സമന്വയിപ്പിക്കേണ്ട രീതി, വാര്‍ത്തകളില്‍ News Schema കളുടെ സ്വാധീനം, വാര്‍ത്താ feedകളുടെ നിര്‍മ്മാണം, വിനിമയം, News Syndication, വാര്‍ത്തകളുടെ നിര്‍മ്മാണത്തിനും വിനിമയതിനുമുള്ള വിവിധ അല്‍ഗോരിതമുകള്‍, ഓണ്‍ലൈന്‍ പബ്ലിക് റിലേഷൻസ് എന്നിവ ഈ മോഡ്യൂളിന്റെ ഭാഗമാണ്.

• Immersive Storytelling and AI-Powered Performance Marketing (ISAPM):

നിർമ്മിത ബുദ്ധിയിലൂന്നി (Artificial Intelligence) ഓണ്‍ലൈന്‍ പരസ്യങ്ങളിലെ ഏറ്റവും നൂതന തലങ്ങളായ പെര്‍ഫോര്‍മന്‍സ് മാർക്കറ്റിംഗ്, Search and Display അഡ്വർടൈസിംഗ്,ബിഹേവിയറൽ അഡ്വർടൈസിംഗ്, വീഡിയോ മാർക്കറ്റിംഗ്, പ്രോഗ്രാമ്മിംഗ് തലങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരസ്യ മേഖലയിലെ Bulk Processing തന്ത്രങ്ങള്‍, Programmatic Adverting എന്നിവ ഈ moduleല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ വിവിധ മേഖലകളില്‍ പ്രായോഗിക പരിശീലനവും വിദഗ്ധ പരിശീലനവും നേടാന്‍ GAINEWS കോഴ്സ് സഹായിക്കും.