തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ നാട് രക്ഷപ്പെടും: ബിജെപി വേദിയിൽ മറിയക്കുട്ടി

27 December 2023

പെൻഷൻ ലഭിക്കുന്നില്ല എന്ന് ആരോപിച്ച് ഒരു ഭിക്ഷാ പാത്രവുമായി തെരുവിലിറങ്ങി മാധ്യമ ശ്രദ്ധ നേടിയ അടിമാലിയിലെ മറിയക്കുട്ടി ബിജെപി വേദിയിൽ പങ്കെടുത്തു . ന്യൂനപക്ഷ മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലിൽ മുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു
സമരം ചെയ്തവരെ തല്ലിയ പോലീസുകാർക്ക് ജനം മാർക്ക് ഇട്ടിട്ടുണ്ട്. പിണറായി വിജയന്റെ ഗുണ്ടകൾക്ക് പോലീസ് ഉമ്മ നൽകും. മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ നാട് രക്ഷപ്പെടുമെന്നും മറിയക്കുട്ടി പറഞ്ഞു.