തിരൂർ സ്റ്റേഷൻ വിട്ട പിന്നാലെ വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്; അന്വേഷണം ആരംഭിച്ചു

single-img
1 May 2023

മലപ്പുറം ജില്ലയിൽ വന്ദേ ഭാരത് ട്രെയിന് നേർക്ക് കല്ലേറ്. തിരുന്നാവായയിൽ നിന്നാണ് കല്ലേറുണ്ടായത്. കാസർകോട് നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോൾ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്.

സംഭവത്തിൽ നിനിലവിൽ ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആർ.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അടുത്തുള്ള ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വെ അറിയിച്ചു. കല്ലേറിനെ തുടർന്ന് ട്രെയിൻ ഷൊർണൂരിൽ പ്രാഥമിക പരിശോധന നടത്തി.ഗ്ലാസിൽ ചെറിയ പാടുണ്ട് എന്നതല്ലാതെ കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.