കുട്ടനാട്ടില്‍ സി പി എം വിഭാഗീയതയുടെ പേരില്‍ തെരുവ് യുദ്ധം
13 February 2023
ആലപ്പുഴ: കുട്ടനാട്ടില്‍ സി പി എം വിഭാഗീയതയുടെ പേരില്‍ തെരുവ് യുദ്ധം. രണ്ടുപേര്‍ക്ക് പരിക്ക്. രാമങ്കരി DYFl മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവര്‍ക്കാണ് പരിക്ക് ഏറ്റത്.
ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 5പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്.
അക്രമികള്‍ പ്രദേശത്തെ CPM അനുഭാവികള്‍ തന്നെയാണ്. അക്രമത്തിനിരയായത് ഒദ്യോഗിക വിഭാഗക്കാര്‍ ആണ്. എതിര്‍ ഗ്രൂപ്പ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് ആരോപണം. കുട്ടനാട്ടില്‍ പാര്‍ട്ടിയില്‍ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ആണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്. കമ്ബും വടിയും കൊണ്ട് ഇവരെ മര്‍ദിക്കുകയായിരുന്നു. എതിര്‍പക്ഷത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.