ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മഞ്ചേരി: ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടശേരി സ്വദേശി കോഴിക്കോടന്‍ അബ്ദുള്‍ അസീസിന്റെ മകന് മുഹമ്മദ് ഇഹ്സാനാണ് (19) മരിച്ചത്.
എളങ്കൂര്‍ വാരിയംപറമ്ബ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എളങ്കൂര്‍ പിഎംഎസ്എം ദഅ്വ കോളജിലെ ബിരുദവിദ്യാര്‍ത്ഥിയാണ്. പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നു 300 മീറ്റര്‍ അകലെയുള്ള ക്വാറിയിലേക്ക് സഹപാഠികളായ രണ്ടു വിദ്യാര്‍ത്ഥികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു. ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്.
വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്, അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ്, ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ് : റസിയ. സഹോദരങ്ങള്‍: റമീസ, ഫാത്തിമ അഹ്സന, ഫാത്തിമ ജല്‍വ.