സുഡാന്‍ കലാപം നാലാം ദിവസവും; 200 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്
സുഡാന്‍ കലാപം നാലാം ദിവസവും തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 200 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സുഡാനിലെ ഖാര്‍ത്തൂമില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് മലയാളിയായ വിജയന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്നര പതിറ്റാണ്ടായി ഖാര്‍ത്തൂമില്‍ ജോലി ചെയ്യുന്നയാളാണ് വിജയന്‍ നായര്‍.
ഖാര്‍ത്തൂമില്‍ 150 ഓളം മാലയാളികളുണ്ട്. 6000 ഓളം ഇന്ത്യക്കാരും ഇവിടെയുണ്ട്. ഇവിടെ ഉള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ വിമാനത്താവളം എന്ന് തുടങ്ങുമെന്ന് അറിയില്ലെന്നും പറയുന്നു വിജയന്‍ നായര്‍. വലിയ നാശനഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായിരിക്കുന്നത്. ഇവിടെകമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ അവിടെ തന്നെ കിടക്കുകയാണ്. അവിടെയാണ് സുരക്ഷിതമെന്നാണ് അവര്‍ പറയുന്നത്. ഇവിടുത്തെ റോഡുകള്‍ അടച്ചു.
വെടിയുണ്ടയുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. പേടിക്കണ്ട കുഴപ്പമില്ലെന്നാണ് എംബസി പറയുന്നത്. വിമാനത്താവളം തുറന്നാല്‍ ആളുകളെ കൊണ്ടുപോകാമെന്നും എംബസി പറയുന്നുണ്ട്.എന്നാല്‍ പ്രശ്നമതല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഭക്ഷണമില്ലാതെയാകും. വലിയ ബുദ്ധിമുട്ടിലാകുമെന്നും വിജയന്‍ നായര്‍ പറയുന്നു. പാലസിന്റെയും വിമാനത്താവളത്തിന്റെയും അധികാരം ലോക്കല്‍ മില്‍ട്ടറി ഏറ്റെടുത്തു കഴിഞ്ഞു. ജനല്‍ തുറന്ന് പുറത്തേക്ക് നോക്കിയാല്‍ വെടിയേല്‍ക്കുന്ന സാഹചര്യമാണ് ഇവിടെയെന്നാണ് വിജയന്‍ നാര്‍ വിശദീകരിക്കുന്നത്.