സുധാകരനെ നിയോഗിച്ചത് ഹൈക്കമാൻഡാണോ അതോ ബിജെപിയാണോ: മന്ത്രി എംബി രാജേഷ്


കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ്. സുധാകരന്റെ പ്രസ്താവനയോട് പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. കെ സുധാകരനെ നിയോഗിച്ചത് ഹൈക്കമാൻഡാണോ അതോ ബിജെപിയാണോയെന്നും എംബി രാജേഷ് ചോദിച്ചു.
ആർക്കുവേണ്ടിയാണ് കെ സുധാകരൻ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും? കോൺഗ്രസിന് വേണ്ടിയാണോ ബിജെപിക്ക് വേണ്ടിയാണോ പ്രസ്താവന ഇറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ ഇത് ഔദ്യോഗിക നിലപാടല്ലെങ്കില്‍ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിര്‍ത്താമോയെന്നും നടപടിയെടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
ഗവര്‍ണര്‍ ബി.ജെ.പി., ആര്‍.എസ്.എസ് നൽകുന്ന നിര്‍ദേശപ്രകാരം അര്‍ഹരുടെ പട്ടിക വെട്ടി അനര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാം യോഗ്യരാണെന്നും യോഗ്യരാവാനുള്ള മാനദണ്ഡം സംഘപരിവാര്‍ ആകുകയെന്നതാണെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പറയുന്നു. പ്രതിപക്ഷ നേതാവ് മൗനംകൊണ്ടത് ശരിവെക്കുകയാണെന്നും എംബി രാജേഷ് ആരോപിച്ചു .