ഇനിയും സമയം വേണം; സാമ്പത്തിക നയപ്രഖ്യാപനം മൂന്നാഴ്ചത്തേക്ക് നീട്ടി ഋഷി സുനക് സർക്കാർ

single-img
27 October 2022

അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടന്റെ പഴയകാല പ്രതാപം പുനസ്ഥാപിക്കുക എന്ന ദൗത്യവുമായി ഭരണത്തിലേറിയ ഋഷി സുനക് സര്‍ക്കാർ തങ്ങളുടെ സാമ്പത്തിക നയപ്രഖ്യാപനം നീട്ടിവച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനെ പഴയ രീതിയിൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നയപ്രഖ്യാനം അടക്കമുള്ളവ ഉള്‍പ്പെട്ട പ്രഖ്യാപനം അടുത്ത മൂന്നാഴ്ചത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്.

ഇത് പ്രകാരം നവംബര്‍ 17നാകും ഋഷി സുനക് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തുക. പൂർണ്ണമായ ഒരു ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് പുതിയ സർക്കാരിൽ നിന്നും 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി ജെറമി ഹണ്ട് അറിയിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ നയപ്രഖ്യാപനം അതീവ നിര്‍ണായകമായിരിക്കുന്ന പശ്ചാത്തലത്തില്‍ മതിയായ സമയമെടുത്ത് നയം രൂപീകരിക്കുമെന്നാണ് സര്‍ക്കാർ നൽകുന്ന വിശദീകരണം. പുതിയ പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ പ്രസംഗത്തില്‍ ഋഷി സുനകും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അടുത്തമാസം മൂന്നിനാണ് ബ്രിട്ടന്റെ ദേശീയ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ പലിശ നിരക്കുകളും പ്രഖ്യാപിക്കുക.