സുനില്‍ ഗാവസ്‌കര്‍ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല; തമ്മിലടി പാക് ക്രിക്കറ്റിനെ തരംതാഴ്‌‌ത്തുന്നതായി റമീസ് രാജ

single-img
25 February 2023

പാക് ക്രിക്കറ്റ് ടീമിന് വ്യക്തിത്വമില്ലെന്നും ക്യാപറ്റനായ ബാബര്‍ അസമിന് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള മുന്‍ പേസര്‍ ഷൊയൈബ് അക്‌തറിന്‍റെ പരാമര്‍ശത്തില്‍ പുതിയ വിവാദം. പാകിസ്ഥാന്‍ ടീമിലെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് അക്‌തര്‍ തന്‍റെ പ്രസ്‌താവനയിലൂടെയെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടക്കില്ലെന്നും പാക് മുന്‍ താരവും ചീഫ് സെലക്‌ടറുമായിരുന്ന റമീസ് രാജ പറയുന്നു.

അയൽ രാജ്യമായ ഇന്ത്യയിലെ ക്രിക്കറ്റിലെ മാതൃക കണ്ട് പാക് മുന്‍ താരങ്ങള്‍ പഠിക്കണമെന്ന് റമീസ് രാജ പറയുന്നു. ‘ഷൊയിബ് അക്തർ ഒരു ഭ്രമാത്മക സൂപ്പർസ്റ്റാറാണ്. മുൻ താരമായ കമ്രാന്‍ അക്‌മലുമായി അദേഹത്തിന് അടുത്തിടെ പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും ബ്രാന്‍ഡ് ആവണമെന്നാണ് അക്‌തര്‍ പറയുന്നത്. ഒരു മനുഷ്യനാവുകയാണ് ആദ്യം പ്രധാനം. അതിന് ശേഷം ബ്രാന്‍ഡ് ആയാല്‍ മതി.

ഇതുപോലെയുള്ള പ്രസ്താവനകളിലൂടെ നമ്മുടെ മുന്‍ താരങ്ങള്‍ നമ്മുടെ ക്രിക്കറ്റിനെ തന്നെ തരംതാഴ്‌‌ത്തുന്നു. ഇത് നമ്മുടെ അയല്‍രാജ്യമായ ഇന്ത്യയിൽ കാണാന്‍ കഴിയില്ല. സുനില്‍ ഗാവസ്‌കര്‍ ഈ രീതിയിൽ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല. ഇങ്ങിനെയൊക്കെ പാകിസ്ഥാനില്‍ മാത്രമേ നടക്കുകയുള്ളു . മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ മുന്‍ താരങ്ങള്‍ അനുവദിക്കില്ല’ – അക്‌തറിനെ ലക്ഷ്യമാക്കി റമീസ് രാജ പറ‌ഞ്ഞു.