സുനിത കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാനുള്ള പരിശ്രമം തുടങ്ങി; പരിഹാസവുമായി കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി

single-img
29 March 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി. സുനിത കെജ്രിവാൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള പരിശ്രമം തുടങ്ങിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുമായി സുനിതയെ താരതമ്യം ചെയ്യുകയും ചെയ്തു .

ഇപ്പോൾ സുനിത കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. റവന്യൂ സർവീസിൽ നിന്ന് ഇപ്പോൾ ഉയർന്ന പദവിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് മാഡം.

കഴിഞ്ഞ ഒൻപത് തവണ കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും മറുപടി നൽകാത്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇഡി പോയത്. റവന്യു സർവിസിൽ സുനിതയും കെജ്രിവാളും സഹപ്രവർത്തകർ മാത്രമായിരുന്നില്ലെന്നും എല്ലാവരെയും അവർ പാർശ്വവത്ക്കരിച്ചെന്നും ഹർദിപ് സിങ് പുരി പറഞ്ഞു.