ബലാത്സംഗക്കേസുകളില്‍ കന്യകാത്വ പരിശോധന നിരോധിച്ച് സുപ്രീംകോടതി

31 October 2022

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ കന്യകാത്വ പരിശോധന (ഇരുവിരല്‍ പരിശോധന) നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി.
ഇത്തരം പരിശോധനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്നും കന്യകാത്വ പരിശോധന നടക്കുന്നുവെന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ഹിമ കോഹ്‍ലിയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബലാത്സംഗ, ലൈംഗികാതിക്രമ പരാതികളില്‍ ഇപ്പോഴും കന്യകാത്വ പരിശോധന നടത്തുന്നു. ഈ പരിശോധനക്ക് ശാസ്ത്രീയ അടിത്തറയില്ല. അത് സ്ത്രീകളെ വീണ്ടും ഇരയാക്കുകയും വിഷമിപ്പിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു.