ഭീമാ കൊറേഗാവ് കലാപക്കേസില്‍ പ്രതികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെർണൻ ഗൊൺസാലസ്‌, അരുൺ ഫെരേര എന്നിവര്‍ക്ക് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു

single-img
28 July 2023

ദില്ലി: ഭീമാ കൊറേഗാവ് കലാപക്കേസില്‍ പ്രതികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെർണൻ ഗൊൺസാലസ്‌, അരുൺ ഫെരേര എന്നിവര്‍ക്ക് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് സുധാന്‍ഷു ദൂലിയ എന്നിവരുടെ ബെഞ്ച്  കര്‍ശന ഉപാധികളോടെയാണ്  ജാമ്യം അനുവദിച്ചത് . ഇരുവരും മഹാരാഷ്ട്ര വിട്ടുപോകാന്‍ പാടില്ല,  പാസ്പോര്‍ട്ടുകള്‍ കോടതിയില്‍  കൈമാറണം,  ഒരു ഫോൺ വീതമേ ഇരുവരും ഉപയോഗിക്കാവൂ,  ഫോണ്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നീരീക്ഷിക്കാന്‍ കഴിയും വിധമാകണം ഉപയോഗം തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിൽ ഉള്ളത്. 2018 ജനുവരി 1ന് പൂണെയിലെ നടന്ന  ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷിക ആഘോഷത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ് കേസ്. സംഘർഷത്തിന് പിന്നിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കേസിൽ നേരത്തേ അറസ്റ്റിലായ ഫാ സ്‌റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.