സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരണം; സ്വവർഗ്ഗ വിവാഹം സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി
രാജ്യത്ത് സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നമ്മുടെ നിയമങ്ങളിൽ കലോചിതമായ മാറ്റം ആനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, ഈ ഹർജികളിൽ കേന്ദ്രത്തിന്‍റെ എതിർവാദം തുടങ്ങി. നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നമ്മുടെ രാജ്യത്തിൻ്റെ സാമൂഹികാവസ്ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇതുപോലെയുള്ള കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനമാണെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ വിവാഹം, വിവാഹമോചനം എന്നിവയിൽ നിയമം നിർമിക്കാനുള്ള അവകാശം പാർലമെന്റിനാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. കോടതികൾക്ക് ഈ കാര്യത്തിൽ ഏതറ്റം വരെ പോകാനാകുമെന്നതി ഹർജിക്കാരിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.