ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി

single-img
11 January 2023

ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ വിധിയിൽ ഇളവു തേടിയാണ് ഹർജികൾ പരിഗണിക്കവെയാണ് നിലപാട് മയപ്പെടുത്തിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ ആധിക്യവും സ്ഥല ലഭ്യതയുടെ കുറവും കാരണം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കിയത്.

ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജഗദീപ് ഗുപ്ത, കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വീൽസ് മാത്യു, വി കെ ബിജു എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കേരളത്തിലെ സാഹചര്യം കോടതിയെ അറിയിച്ചതിന് പിന്നാലെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കാമെന്ന് വാക്കാൽ സുപ്രീം കോടതി അറിയിച്ചത്.