കാലിന് പ്രശ്നമുണ്ടായിരുന്നു; പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

single-img
31 October 2024

തൃശൂരിലെ പൂര നഗരിയിലെത്താൻ താൻ ആംബുലന്‍സിൽ കയറിയെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരുകൂട്ടം ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പോൾ കാലിന് പ്രശ്നമുണ്ടായിരുന്നതായും ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ലെന്നുമാണ് സുരേഷ്‌ഗോപിയുടെ വിശദീകരണം. ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഈ വിഷയത്തിൽ സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.