ഭാര്യയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ട് സുരേഷ് ഗോപി

single-img
1 April 2024

ഈസ്റ്റർ ദിനത്തിൽ ഭാര്യ രാധികയോടൊപ്പം പാടിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തുവിട്ട് തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സംഗീതലോകത്തിനായി തനിക്ക് ചെയ്യാൻ പറ്റുന്നതാണ് ചെയ്തതെന്ന് ഗാനം പുറത്തുവന്നതിന് പിന്നാലെ സുരേഷ് ഗോപി പ്രതികരിച്ചു.

സോഷ്യൽ മീഡിയയിൽ തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഗാനം പുറത്തുവിട്ടത്. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന് തുടങ്ങുന്ന ​ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്ക് ജോക്സ് ബിജോയിയാണ് സം​ഗീതം നൽകിയിരിക്കുന്നത്.

യേശുവിന്റെ പീഡനങ്ങളും ഒടുവിൽ പ്രത്യാശയുടെ വെളിച്ചമേകി ഉയിർത്തെഴുന്നേറ്റ നിമിഷവും ​ഗാനത്തിൽ വിവരിക്കുന്നുണ്ട്. ഒരു ഗായികകൂടിയായ ഭാര്യ രാധികയോടൊപ്പവും തനിയെയും ഈ ഗാനം സുരേഷ് ഗോപി ആലപിച്ചിട്ടുണ്ട്.