കെ കരുണാകരൻ മഹാനായ നേതാവ്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച് സുരേഷ് ഗോപി
19 March 2024
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച് സുരേഷ് ഗോപി. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ. ജനങ്ങൾക്കായി അവരുടെ കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നൽകാൻ താൻ മുൻകൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
‘കെ കരുണാകരൻ മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാർട്ടി വളർന്നത്. പക്ഷേ പകരം കോൺഗ്രസ് കരുണാകരന് എന്തു നൽകി എന്നത് കോൺഗ്രസ് പരിശോധിക്കണം’ – സുരേഷ് ഗോപി പറഞ്ഞു. അതേപോലെ തന്നെ കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ആ കുടുംബത്തോട് വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.