ബിജെപി സ്ഥാനാർഥിയായി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം: സുരേഷ് ഗോപി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/02/suresh-gopi.gif)
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് വ്യക്തമാക്കി.
‘‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ഇക്കുറി തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു.’’–സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിൽ പങ്കെടുത്തതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്. ഈ പരിപാടിയിൽ പങ്കെടുത്തതിന് ശോഭനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.