സുരേഷ് ഗോപിയുടെ നടപടികൾ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണം; ബിജെപിയിൽ ഭിന്നത

28 August 2024

ലൈംഗിക പീഡന ആരോപണം നേരിടുന്ന ഇടതുപക്ഷ എംഎൽഎ കൂടിയായ നടൻ മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ ശബ്ദങ്ങൾ ഉയരുന്നു . സുരേഷ് ഗോപിയുടെ ഇതുപോലെയുള്ള നടപടികൾ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നത്.
എന്നാൽ വിവാദങ്ങളിൽ ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തയ്യാറായില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്ന് മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായിരുന്നു സഞ്ചരിച്ചത്.
ഇടത് എംഎൽഎയായ മുകേഷിൻ്റെ രാജിക്കായി ബിജെപി സമരം ശക്തമാക്കുമ്പോഴാണ് സുരേഷ് ഗോപി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. ഇത് ബിജെപിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ.