സുരേഷ് ഗോപിയുടെ മകൻ മാധവ് നായകനാകുന്നു; ‘കുമ്മാട്ടിക്കളി’ ചിത്രീകരണം ആലപ്പുഴയില്‍

25 March 2023

നടന്‍ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി വരുന്ന ചിത്രം, “കുമ്മാട്ടിക്കളി” യുടെ പൂജയും ചിത്രീകരണവും മാർച്ച്27 ന്ആ ലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കും. ആർ. കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്.
ലെന,ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി,സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്.