സുരേഷ് ഗോപിയുടെ തമിഴ് സിനിമ ‘തമിഴരശൻ’ റിലീസിന്

2 April 2023

സുരേഷ് ഗോപി പ്രധാന കഥാപാത്രമാകുന്ന തമിഴ് ചിത്രമാണ് ‘തമിഴരശൻ’. മലയാളിയായ വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. രമ്യാ നമ്പീശനും ഒരു സുപ്രധാന റോളിൽ ഈ സിനിമയിൽ ഉണ്ട്. നേരത്തെ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം ഏപ്രില്‍ 14ന് പ്രദര്‍ശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തെന്നിന്ത്യയ്ക്ക് സുപരിചിതനായ ഇളയരാജ ആണ് സംഗീത സംവിധായകൻ. അതേസമയം, മലയാളത്തിൽ സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം ‘മേ ഹൂം മൂസ’യാണ്.