നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്.; സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസര്‍ പുറത്ത്

single-img
26 June 2024

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ വരാഹത്തിന്റെ ടീസര്‍ പുറത്ത് വന്നു. മമ്മൂട്ടി സോഷ്യൽ മീഡിയയിൽ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സനല്‍. വി. ദേവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസര്‍ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നില്‍ പിടിച്ച് തൂങ്ങൂമ്പോള്‍. അതു മണ്ണില്‍ തല മുട്ടിച്ചൊരു പാച്ചിലുണ്ട്.

കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പില്‍ കോര്‍ത്തെടുക്കണം…’ സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള ഈ വാക്കുകളുമായി വരാഹം എന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്.