ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ; ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്; വെല്ലുവിളിയുമായി സുരേഷ്‌ഗോപി


കേരളാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ ഉപയോഗിച്ചുള്ള പല പദ്ധതികളും സംസ്ഥാന സർക്കാർ മുടക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
താൻ പറയുന്ന കാര്യങ്ങൾ ഇല്ല എന്ന് തെളിയിക്കാൻ കഴിയുമോ എന്ന് സുരേഷ് ഗോപി ചോദിച്ചു. കാക്കമുകൾ സന്ധ്യാ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.‘ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ. ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്. അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം’- സുരേഷ് ഗോപി പറഞ്ഞു.
കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിലും കൊടുക്കാവുന്ന പദ്ധതികൾ എല്ലാം കേന്ദ്രസർക്കാർ കൊടുത്തു. ഇവിടെ ഒരു സർക്കാർ ഭരിക്കുന്നു. എന്തു കൊടുത്താലും ഇവിടെ ഒന്നും ചെയ്യാൻ നമ്മളെ അനുവദിക്കില്ല എന്നാണ് മനോഭാവം. അതിനെല്ലാം തെളിവുകൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.