ലോസ് ആഞ്ചലസില്‍ മോണ്ടെറേ പാര്‍ക്കില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെന്ന് സംശയിച്ചുന്ന ആള്‍ മരിച്ച നിലയില്‍


ലോസ് ആഞ്ചലസ്; കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ മോണ്ടെറേ പാര്‍ക്കില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെന്ന് സംശയിച്ചുന്ന ആള്‍ മരിച്ച നിലയില്‍.
72കാരനായ ഹൂ കാന്‍ ട്രാന്‍ എന്ന ആളെയാണ് വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.
ചൈനീസ് പുതുവത്സര ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ പൊലീസ് കൊലയാളിയെ കണ്ടെത്തി. ഇയാളുടെ വാന്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ തയാറെടുക്കവെ വാനില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂന പറഞ്ഞു.
ഇയാള്‍ ഒറ്റയ്ക്കാണ് കൂട്ടക്കൊല നടത്തിയതെന്നും കാരണം വ്യക്തമായിട്ടില്ലെന്നും റോബര്‍ട്ട് ലൂണ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. സതേണ്‍ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ലൂണാര്‍ ന്യൂയര്‍ ഫെസ്റ്റ്. പതിനായിരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. ആക്രമണത്തെ തുടര്‍ന്ന് രണ്ടാ ദിവസത്തെ ഫെസ്റ്റിവല്‍ റദ്ദാക്കി. മേയില്‍ ടെക്‌സാസില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊലപ്പെട്ടിരുന്നു.