തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; പ്രതി സിഐ സുനുവിന് സസ്പെൻഷൻ
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ മൂന്നാം പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ സുനുവിന് സസ്പെൻഷൻ. ഇന്ന് ഇയാൾ ഇന്ന് ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു.
തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ശരിയായ തെളിവ് കിട്ടിയില്ലെന്ന് പറഞ്ഞുകൊണ്ട് ആദ്യം ചോദ്യം ചെയ്തപ്പോൾ പോലീസ് ഇയാളെ വിട്ടയച്ചിരുന്നു . ഇതുവരെ കേസിൽ അഞ്ചു പേർ കസ്റ്റഡിയിലുണ്ട്. സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
ഇരയായ യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഈ അവസരത്തെ മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. നേരത്തെ ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2021 ഫെബ്രുവരിയിൽ സുനു പിടിയിലായിരുന്നു.