വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

single-img
1 February 2024

വണ്ടിപ്പെരിയാര്‍ പൊക്‌സോ കേസില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു . എറണാകുളം റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പോക്‌സോ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇപ്പോൾ വാഴക്കുളം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറാണ് ടിഡി സുനില്‍കുമാര്‍. അതേസമയമ് വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു.

പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സണ്ണി ജോസഫ് എംഎല്‍എയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.