സ്വപ്ന സുരേഷ് ബിജെപിയുടെ ദത്തുപുത്രി: തോമസ് ഐസക്

single-img
23 October 2022

സ്വപ്ന സുരേഷ് ബിജെപിയുടെ ദത്തുപുത്രിയാണെന്നും തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് . സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ തേജോവധം ചെയ്യാനാണ് സ്വപ്നയുടെ ശ്രമമെന്നും അതിനുള്ള എല്ലാ സംരക്ഷണവും നല്‍കുന്നത്ബിജെപിയാണെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.

സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?എന്ന് ചോദിച്ച തോമസ് ഐസക്, തന്റെ വീട്ടില്‍ ആരുവന്നാലും മുകളിലേക്ക് ക്ഷണിക്കാറുണ്ട്. ഇത്തരത്തിൽ സന്ദര്‍ശകരെ മുകളിലെ മുറിയില്‍ സ്വീകരിക്കാറുമുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അക്കാര്യം അറിയാം. മുറിയിലേക്ക് വിളിച്ചതില്‍ അസ്വഭാവികതയില്ല.

അതേസമയം, ഏതെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലം കാണാന്‍ ആവശ്യപ്പെട്ടിരിക്കാമെന്നും ഐസക് പറഞ്ഞു. സ്വപ്ന ഉയർത്തിയിട്ടുള്ള ആരോപണത്തിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സ്വപ്നയുടെ ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും തോമസ് ഐസക് പറഞ്ഞു.