എസ്എഫ്ഐ ബാനർ നീക്കാനുള്ള വി സി നിർദേശം തള്ളി സിൻഡിക്കേറ്റ് മെമ്പർമാർ

single-img
20 December 2023

കേരള സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ചാൻസലർ കൂടിയായ ഗവർണർക്കെതിരായ ബാനർ നീക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ് മെമ്പർമാർ. വിഷയത്തിൽ നിലപാട്‌ രജിസ്ട്രാറെ അറിയിച്ചു. ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങളെ ശക്തമായി എതിർക്കുമെന്നും, വിദ്യാർത്ഥികളുടെയും അക്കാദമിക് സമൂഹത്തിന്റെയും ജനാധിപത്യ സ്വാതന്ത്ര്യത്തോടൊപ്പമാണ് തങ്ങളെന്നുമാണ് സിൻഡിക്കേറ്റ് മെമ്പർമാരുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ ബാനർ നീക്കം ചെയ്യാൻ വി.സി രജിസ്ട്രാർക്ക് നിർദേശം നൽകിയത്. അതേസമയം, സംസ്ഥാന വ്യപകമായി വിവിധ കോളേജുകളിലും ഗവൻറർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു.