വികസന പദ്ധതികളുടെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്ന് സിറൊ മലബാര്‍സഭ
1 December 2022
കൊച്ചി: വികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്ന് സിറൊ മലബാര്‍സഭ അല്‍മായ ഫോറം. പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ല.
വികസന പദ്ധതികള്‍ക്കായി സ്ഥിരം മല്‍സ്യത്തൊഴിലാളികള്‍ കുടിയൊഴിക്കപ്പെടുകയാണ്. ഇവരുടെ ജീവന്മരണ പോരാട്ടത്തെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണെന്നും സിറൊ മലബാര്‍ സഭ അല്‍മായ ഫോറം പ്രസ്താവനയിലൂടെ അറിയിച്ചു.