രാഹുൽ ഗാന്ധിയുടെ ടീ-ഷർട്ടിനു പിന്നിലെ ‘തെർമൽ വെയർ’ കണ്ടുപിച്ചു ബിജെപി നേതാവ്

single-img
8 January 2023

കൊടും തണുപ്പിലും ഒരു ടീ-ഷർട്ട് മാത്രം ധരിച്ചു രാഹുൽ ഗാന്ധി നടക്കുന്നതിന്റെ കാരണം കണ്ടു പിടിച്ചു ബിജെപി നേതാവ്. മുൻ ഡൽഹി എംഎൽഎയും ബിജെപി നേതാവുമായ മഞ്ജീന്ദർ സിംഗ് ആണ് ഈ കണ്ടു പിടിത്തത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം അനുസരിച്ചു രാഹുൽ ഗാന്ധി ‘തെർമൽ വെയർ’ ധരിക്കുന്നത് കൊണ്ടാണ് തണുപ്പത്തു വെറും ടീ-ഷർട്ട് മാത്രം ധരിച്ചു നടക്കാൻ കഴിയുന്നത്.

പൂച്ച ബാഗിൽ നിന്ന് പുറത്തായി എന്ന ക്യാപ്ഷ്യനോടെ ആണ് അദ്ദേഹം ഈ വിവരം സ്വന്തം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നതു. പൂച്ച ബാഗിൽ നിന്ന് പുറത്തായി! സ്ലീവ്ലെസ് തെർമൽ & ബട്ടണുള്ള ടി ഷർട്ട് നുണയൻ രാഹുൽ ഗാന്ധിയുടെ വ്യാജ നാടകം തുറന്നുകാട്ടുന്നു. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്! ഇത് വ്യാജ പ്രചാരണത്തിനായുള്ള ശ്രദ്ധ തിരിക്കാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല- മഞ്ജീന്ദർ സിംഗ് ട്വിറ്ററിൽ കുറിച്ച്.

എന്തായാലും ടി ഷർട്ട് വിവാദം ഉടൻ തന്നെ ദൽഹി രാഷ്ട്രീയത്തിൽ കത്തിപ്പടരാനാണ് സാധ്യത.