ശ്രീലങ്കക്കെതിരായ ടി-20 പരമ്ബര നാളെ മുതല്‍

single-img
2 January 2023

ശ്രീലങ്കക്കെതിരായ ടി-20 പരമ്ബര നാളെ മുതല്‍ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7 മണി മുതലാണ് ആദ്യ മത്സരം ആരംഭിക്കുക.

ജനുവരി അഞ്ചിന് പൂനെയിലും ഏഴിന് രാജ്കോട്ടിലുമാണ് പരമ്ബരയിലെ അവസാന രണ്ട് മത്സരങ്ങള്‍. ജനുവരി 10 മുതല്‍ ഏകദിന പരമ്ബര ആരംഭിക്കും. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടി-20 പരമ്ബരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിന പരമ്ബരയില്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല.

ഹാര്‍ദിക് പാണ്ഡ്യയാണ് ടി-20 ടീം നായകന്‍. വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയവരും ടി-20 ടീമില്‍ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ എന്നീ നാല് ഓപ്പണര്‍മാരില്‍ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നാലാം നമ്ബരില്‍ സൂര്യ കളിക്കും. അഞ്ചാം നമ്ബറില്‍ ഹൂഡയോ സഞ്ജുവോ. പാര്‍ട്ട് ടൈം സ്പിന്നര്‍ എന്നതുകൂടി പരിഗണിക്കുമ്ബോള്‍ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്/ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാല്‍ സൂര്യ മൂന്നാം നമ്ബറില്‍ കളിക്കും. നാലാം നമ്ബറില്‍ ഹൂഡ, അഞ്ചാം നമ്ബറില്‍ സഞ്ജു എന്നാവും സാധ്യത.

ട്വന്‍റി20 ടീം: ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉംറാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.