ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് പരാജയം; 10 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റ് ജയം നേടി. ഇന്ത്യ ആറ് വിക്കറ്റിന് 168 എന്ന സ്‌കോർ നേടിയതിന് ശേഷമായിരുന്നു സെമി ഫൈനൽ രസകരമായി മാറിയത്. ഇംഗ്ലണ്ട് ഓപ്പണർമാരായ ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും (80), അലക്‌സ് ഹെയ്‌ൽസും (86 ) ആക്രമണം അഴിച്ചുവിട്ടപ്പോൾ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽ ബട്ട്‌ലർ മൂന്ന് ബൗണ്ടറികൾ നേടിയതോടെ ഇംഗ്ലണ്ട് ഉഷാറായി. നേരത്തെ, ടോസ് നേടിയ ബട്ട്‌ലർ ഫീൽഡിംഗ് തിരഞ്ഞെടുത്തു
സൂര്യകുമാർ യാദവ് രംഗത്തെത്തിയതോടെ വൈദ്യുത ചാർജാണ് ആരാധകർ പ്രതീക്ഷിച്ചത്. സ്റ്റോക്‌സിനെ ഒരു സിക്‌സറിനും ഫോറിനും പറത്തി. പക്ഷെ അതേപോലെ പുറത്തായി. നാലാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് കോഹ്‌ലിയും ഹാർദിക്കും പടുത്തിയർത്തിയത് .
പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ് 86 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബട്‌ലര്‍ 49 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും നേടി.