ആക്ഷൻ ത്രില്ലർ ‘ഗാന്ധാരി’യിൽ നായികയായി തപ്‌സി പന്നു

single-img
14 September 2024

ദേവാശിഷ് ​​മഖിജ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ സിനിമയായ ഗാന്ധാരിയിൽ നായികയായി തപ്‌സി പന്നു. ഈ ചിത്രത്തിനായി, തപ്‌സി വീണ്ടും എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ധില്ലനുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് .

” ഞാനും കനികയും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്ന ഒരു പ്രത്യേകതരം മാന്ത്രികതയുണ്ട്, ഗാന്ധാരിയിലൂടെ താൻ പുതിയ വൈകാരിക ആഴങ്ങളിലേക്ക് കടക്കുകയാണ് “- തപ്‌സി പറഞ്ഞു.

“ഈ തീവ്രമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ഞാൻ ത്രില്ലിലാണ്. ഒൻപത് വർഷം മുമ്പ് ആണ് ഞാനൊരു ആക്ഷൻ ചെയ്തത്. എന്നെ അതിലേക്ക് തിരികെ കൊണ്ടുവരികയും പുതിയ വഴികളിൽ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു സ്ക്രിപ്റ്റിനായി ഞാൻ കാത്തിരിക്കുകയാണ് .”- തപ്‌സി പറഞ്ഞു.