ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തി: ശോഭാ സുരേന്ദ്രന്‍

single-img
27 April 2024

വീണ്ടും വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്തെ ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ന്യൂ

ഇതിൽ അവസാനചര്‍ച്ച കഴിഞ്ഞ ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് ജയരാജൻ പിന്‍മാറിയതെന്നും ശോഭ പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്ന് ശോഭ പറഞ്ഞു.

ചർച്ചകൾക്കായി ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.