ചെന്നൈയിൽ ഒരു സ്വവർഗ വിവാഹം; ബംഗ്ലാദേശി പങ്കാളിയെ തമിഴ് പെൺകുട്ടി വിവാഹം കഴിച്ചു
തമിഴ് വംശജയായ ഒരു പെൺകുട്ടി അടുത്തിടെ ചെന്നൈയിൽ നടന്ന പരമ്പരാഗത തമിഴ് ബ്രാഹ്മണ ചടങ്ങിൽ സ്വവർഗത്തിൽ നിന്നുള്ള തന്റെ ബംഗ്ലാദേശ് വംശജയായ പങ്കാളിയെ വിവാഹം കഴിച്ചു. സുബിക്ഷ സുബ്രഹ്മണിയും ടീന ദാസും കാനഡയിൽ താമസിക്കുകയായിരുന്നു. ആറ് വർഷം മുമ്പ് കാൽഗറിയിൽ വെച്ച് ഇരുവരും ഒരു ആപ്പ് വഴി കണ്ടുമുട്ടി.
പരിചയപ്പെട്ട ശേഷമുള്ള ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ അനുനയിപ്പിച്ച് മാത്രമാണ് അവർ വിവാഹിതരായത്. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുബിക്ഷ മധുരയിൽ നിന്നുള്ളയാളായിരുന്നു. ടീന വടക്കുകിഴക്കൻ ബംഗ്ലാദേശിൽ നിന്നുള്ളയാളായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് മാതാപിതാക്കളോടൊപ്പം താമസം മാറിയതിന് ശേഷം കാനഡയിലാണ് ഇവർ താമസിക്കുന്നത്.
താൻ ഒരു ഒരു ലെസ്ബിയൻ ആണെന്ന് സ്വയം തിരിച്ചറിയുന്ന ടീന നേരത്തെ ഒരു യുവാവിനെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചിരുന്നു. ദാമ്പത്യജീവിതത്തിൽ ഏകദേശം നാല് വർഷ ശേഷം ടീന ആ ബന്ധത്തിൽ നിന്ന് പിന്മാറി.
അതേസമയം, എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ കാര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും തുറന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇരുവരുടെയും മാതാപിതാക്കൾക്കും LGBTQI+ കമ്മ്യൂണിറ്റിയെക്കുറിച്ച് അറിവില്ലായിരുന്നു. അവർ പെൺമക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഒരു സംസ്‌കൃത പണ്ഡിതനും പ്രൊഫസറുമായ സൗരഭ് ബോന്ദ്രെയുടെ നേതൃത്വത്തിൽ നടന്ന വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതം മൂളി. തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചുവെന്നറിഞ്ഞതിൽ സുബിക്ഷയും ടീനയും ആഹ്ലാദഭരിതരായി.