തമിഴ്നാട് ബിജെപി അധ്യക്ഷന് അണ്ണാമലൈ നുണയൻ; ഗായത്രി രഘുറാം ബിജെപി വിട്ടു
3 January 2023
നടിയും കൊറിയോഗ്രാഫറും റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് ഗായത്രി രാജിക്കാര്യം അറിയിച്ചത്. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റിന് കീഴിൽ സ്ത്രീകൾക്ക് സുരക്ഷയില്ലാത്തതിനാൽ പാർട്ടി വിടുകയാണ് എന്നാണു അവർ ട്വിറ്ററിലൂടെ അറിയിച്ചത്.
കാലങ്ങളായി പാർട്ടി നേതൃത്വവുമായി കലഹത്തിലായിരുന്ന രഘുറാം ഒരിക്കൽ പാർട്ടിയുടെ കലാ സാംസ്കാരിക വിഭാഗത്തിന്റെ തലവനായിരുന്നു. പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ നവംബറിൽ ആറുമാസത്തേക്ക് അവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അണ്ണാമലയ്‌ക്കെതിരെ പോലീസിൽ പരാതി നൽകാനും ബിജെപി നേതാവിനെതിരായ എല്ലാ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും സമർപ്പിക്കാനും തയ്യാറാണെന്നും ഗായത്രി പറഞ്ഞു.