ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ ടാറ്റ ഗ്രൂപ്പ്; ടെലികോം വിപണിയിൽ ഇനി കാണാനിരിക്കുന്നത് കിടമത്സരം

single-img
16 July 2024

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളുമായുള്ള പോർട്ടത്തിൽ പൊതുമേഖലാ സ്ഥാനമായ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്ക് ടാറ്റ ഗ്രൂപ്പ് എത്തുന്നു . എയര്‍ടെലും ജിയോയും അടുത്തടുത്ത ദിവസങ്ങളിൽ റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മാറിയിരുന്നു.

ജിയോ ആയിരുന്നു ആദ്യം റീചാര്‍ജ് നിരക്കുകള്‍ കൂട്ടിയത് . അതൊട്ടുപിറകേ എയര്‍ടെല്ലും വോഡഫോണ്‍, ഐഡിയയും നിരക്കു വര്‍ധന പ്രഖ്യാപിച്ചു. 12% മുതല്‍ 25% വരെയാണ് ജിയോയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 11% മുതല്‍ 21% വരെ എയര്‍ടെല്ലും, 10% മുതല്‍ 21% വരെ വിയും നിരക്കുകള്‍ ഉയര്‍ത്തി.

ഇതിനെ തുടർന്നാണ് ബിഎസ്എന്‍എല്ലുമായി കൈകോർത്തുകൊണ്ടു ടാറ്റ ടെലികോം സര്‍വീസിലേക്ക് ഇറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തി, രാജ്യ വ്യാപകമായി 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി.