പ്രധാനമന്ത്രി മോദി എതിർത്ത സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കാൻ ടിഡിപി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ എതിർത്ത സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നല്‍കിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ തങ്ങള്‍ നടപ്പിലാക്കുമെന്നാണ് ആന്ധ്രയില്‍ അധികാരമേറ്റ ശേഷം ടി.ഡി.പി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു ജനക്കൂട്ടത്തോട് പറഞ്ഞിരുന്നു.
ഇതിൽ ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ് ‘സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര’, പദ്ധതി. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് സാമ്പത്തികമായി സര്‍ക്കാരിനെ ബാധിക്കും എന്നാണ് പദ്ധതിയെ തള്ളിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
‘മെട്രോ സര്‍വീസുള്ള ഒരു നഗരത്തില്‍ സര്‍ക്കാര്‍ സൗജന്യ ബസ് സര്‍വീസ് നല്‍കിയാല്‍ അത് 50% യാത്രക്കാരെ ഇല്ലാതാക്കും. അത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കും. സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി മറ്റ് യാത്രക്കാരുടെ ബസ് യാത്രയുടെ ചിലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നഗരത്തിലെ വാഹന മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും’, എന്നായിരുന്നു മോദിയുടെ വാദം.