ഇരിട്ടിയിലെ പാല ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി;അധ്യാപകനെതിരെ എസ്‌എഫ്‌ഐ സമരം
കണ്ണൂര്‍: ഇരിട്ടിയിലെ പാല ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം.
സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകന്‍ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ഇയാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് വെളിപ്പെടുത്തിയത്. കുട്ടികളെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനും പോലീസിനും പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് അധ്യാപകനെതിരെ എസ്‌എഫ്‌ഐ സമരം ആരംഭിച്ചത്.
സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനാണ് ഹസ്സന്‍. ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം തുറന്ന് പറയുന്നത്. പോലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും സ്കൂള്‍ അധികൃതരും പറയുന്നു. പോലീസ് പരാതിപ്പെട്ട കുട്ടികളുടെ മൊഴി എടുക്കുകയാണ്. മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.