അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി; സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്തു


രാജസ്ഥാനിലെ പ്രദേശമായ ഭരത്പൂരിൽ ഒരു സ്കൂൾ അധ്യാപിക സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി. രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. പ്രദേശത്തെ ഒരു സെക്കൻഡറി സ്കൂളിൽ പിടി അധ്യാപികയായി ജോലി ചെയ്യുകയാണ് മീര. ഈ സ്‌കൂളിൽ തന്നെയായിരുന്നു കൽപ്പന എന്ന വിദ്യാർത്ഥിനി പഠിക്കുന്നത്.
സ്‌കൂൾ കബഡി താരമാണ് കൽപന, രാജ്യത്തിനായി ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ വച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മീര മുൻകൈ എടുത്ത് ലിംഗമാറ്റം നടത്താൻ തീരുമാനിക്കുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
സർജറി ചെയ്ത ശേഷം മീര ആരവ് ആയി. പിന്നാലെ കൽപനയും ആരവും വിവാഹിതരായത്. അതേസമയം, ഈ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം.