ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ‘എക്സ് ഫാക്ടര്‍’ മുഹമ്മദ് ഷമി: സഹീര്‍ ഖാന്‍

single-img
18 January 2024

2024 ലെ പുരുഷ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ‘എക്സ് ഫാക്ടര്‍’ മുഹമ്മദ് ഷമിയായിരിക്കുമെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ഇപ്പോൾ പരിക്കിന്‍റെ പിടിയിലുള്ള ഷമി ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാവും എന്ന് സഹീര്‍ പ്രവചിക്കുന്നു. ജൂണ്‍ 1 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പ് നടക്കുക.

നേരത്തെ ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മുഹമ്മദ് ഷമി തിളങ്ങിയിരുന്നു. വരുന്ന ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഉറപ്പായും സ്ക്വാഡ‍ിലുണ്ടാവും. ഇതോടൊപ്പം ഇടംകൈയന്‍ എന്ന ആനുകൂല്യമുള്ള അര്‍ഷ്‌ദീപ് സിംഗും പേസറായി ഇടംപിടിക്കും. ഫിറ്റ്നസുണ്ടേല്‍ മുഹമ്മദ് ഷമിയും പേസറായി സ്ക്വാഡില്‍ ഇടംപിടിക്കും.

എന്തുകൊണ്ടും ലോകകപ്പില്‍ എക്സ് ഫാക്ടറായി ഷമിയെ ഉപയോഗിക്കാം. മികച്ച ഫോമിലായാൽ ഈ നാല് പേസര്‍മാരെയാണ് ലോകകപ്പ് സ്ക്വാഡില്‍ ഞാന്‍ കാണുന്നതെന്നും സഹീര്‍ ഖാന്‍ പറഞ്ഞു. നിലവിൽ 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.

ആ ടൂർണമെന്റിൽ 24 വിക്കറ്റുമായി ഷമിയായിരുന്നു ആ ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയില്‍ കളിക്കാതിരുന്ന ഷമി അഫ്ഗാനിസ്ഥാന് എതിരെ കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്‍റി 20 പരമ്പരയിലും ഇടം നേടിയിരുന്നില്ല .