തേജ സജ്ജ ചിത്രം ‘ഹനു- മാന്‍’ ചിത്രീകരണം പൂര്‍ത്തിയായി;ആകാംക്ഷയോടെ പ്രേക്ഷകര്‍

single-img
17 April 2023

പ്രശാന്ത് വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യത്തേതാണ് തേജ സജ്ജ നായകനാകുന്ന ‘ഹനു- മാന്‍’.

പ്രശാന്ത് വര്‍മ ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു. ‘ഹനു- മാന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത.

ഗൗര ഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹനുമാന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ‘ഹനുമാന്‍ ചലിസ’ എന്ന ലിറിക്കല്‍ ഗാനം പുറത്തുവിട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ‘ഹനു- മാന്‍’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകള്‍ക്ക് പുറമെ ഇംഗ്ലീഷ്, സ്‍പാനിഷ്, കൊറിയന്‍, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് തയ്യാറെടുക്കുകയാണ്. ‘ഹനു-മാന്റെ’ റിലീസ് എന്നായിരിക്കുമെന്ന് വൈകാതെ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും.

അഞ്ജനാദരി’എന്ന സാങ്കല്‍പ്പിക ലോകത്താണ് ‘ഹനു- മാന്റെ’ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി എങ്ങനെ നായകന് ലഭിക്കുന്നെന്നും ‘അഞ്ജനാദരി’ എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ ആശയം ലോകമെമ്ബാടും എത്തുന്നതായത് കൊണ്ട് തന്നെ ലോകത്തൊട്ടാകെ സിനിമ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ‘ഹനു- മാന്റെ’ പ്രവര്‍ത്തകര്‍.