കെസി വേണുഗോപാൽ പ്രഖ്യാപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ

single-img
5 December 2023

തെലങ്കാനയിൽ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ. ഇന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഴാം തീയതിയാണ് സത്യപ്രതിജ്ഞ. തെലങ്കാനയില്‍ ഇത്തവണ വണ്‍ മാന്‍ ഷോ ആയിരിക്കില്ല. ഇതൊരു മികച്ച ടീം ആയിരിക്കും. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം നേരത്തെ, രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തല്‍ ഐക്യകണ്‌ഠേന തീരുമാനമായിരുന്നു. അതിനുപിന്നാലെ അന്തിമ പ്രഖ്യാനം നടത്താനായി ഹൈക്കമാന്‍ഡിനെ ചുമലതപ്പെടുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗമാണ് പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍ക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിന് മുന്നോടിയായി, ഉത്തം കുമാര്‍ റെഡ്ഡി കര്‍ണാടക ഉപമുഖ്യന്ത്രി ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തി