അയോധ്യയിൽ യോഗി ആദിത്യനാഥിനായി ക്ഷേത്രം

single-img
19 September 2022

അയോധ്യ: അയോധ്യയില്‍ ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രമായി മാറുന്ന മറ്റൊരു ക്ഷേത്രം കൂടിയുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലുള്ള ക്ഷേത്രമാണ് ആളുകളെ ഏറെ ആകര്‍ഷിക്കുന്നത്. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് െൈഹവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാമനെപ്പോലെ അമ്ബും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ
വിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ചെയ്യുന്നു. യോഗി ആദിത്യനാഥ് ഞങ്ങള്‍ക്കായി രാമക്ഷേത്രം പണിതെന്നും അതുകൊണ്ടാണ് യോഗി ആദിത്യനാഥിനായി ക്ഷേത്രം പണിതതെന്നും പ്രഭാകര്‍ മൗര്യ പറഞ്ഞു